0
0
Read Time:55 Second
ബെംഗളുരു: മംഗളൂരു ഹൊസബെട്ടുവില് കാര് നിർത്തിയിട്ട ടിപ്പര് ലോറിയില് ഇടിച്ചുണ്ടായ അപകടത്തില് ഒരാള് മരിച്ചു. രണ്ടു പേര്ക്ക് പരുക്കേറ്റു.
കാര് ഡ്രൈവര് സി.വി.അര്ജ്ജുൻ(37) ആണ് മരിച്ചത്.
കാറിലുണ്ടായിരുന്ന മുഹമ്മദ് ഫിസാൻ, അനിരുദ്ധ് നായര് എന്നിവര് പരുക്കേറ്റ് ആശുപത്രിയിലാണ്.
ശനിയാഴ്ച പുലര്ച്ചെ രണ്ടരയോടെയാണ് അപകടം.
തമിഴ്നാട് റജിസ്ട്രേഷൻ കാറാണ് നിയന്ത്രണം വിട്ട് ഇടിച്ച് തകര്ന്നത്.
വാഹനത്തില് കുടുങ്ങിയ ഡ്രൈവറുടെ മൃതദേഹം പോലീസും നാട്ടുകാരും രണ്ടു മണിക്കൂറോളം ശ്രമിച്ചാണ് പുറത്തെടുത്തത്.