Read Time:1 Minute, 21 Second
ബെംഗളൂരു: മഹേഷ് മോട്ടോര്സ് സര്വീസ് ബസുകളുടെ ഉടമ പ്രകാശ് ശേഖയെ മംഗളൂരു കദ്രിയിലെ അപാര്ട്ട്മെന്റില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി.
ഞായറാഴ്ച വൈകുന്നേരം ആറരയോടെ വാതില് തകര്ത്ത് കയറിയാണ് പോലീസ് മൃതദേഹം പുറത്തെടുത്തത്.
ദക്ഷിണ കന്നട ജില്ല ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻറായിരുന്ന ജയറാം ശേഖയൂടെ മകനാണ്.
അസോസിയേസൻ ജില്ല സെക്രട്ടറിയായി പ്രവര്ത്തിച്ച പ്രകാശ് നിലവില് അംഗമായിരുന്നു.
ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളില് മഹേഷ് മോട്ടോര്സിെൻറ സിറ്റി ബസുകള് സര്വീസ് നടത്തുന്നുണ്ട്.
ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനമെമന്ന് പോലീസ് പറഞ്ഞു
എ.ജെ.ഹോസ്പിറ്റലില് പോസ്റ്റ് മോര്ട്ടത്തിന് ശേഷം ഭാര്യ നവ്യയും ബന്ധുക്കളും മൃതദേഹം ഏറ്റുവാങ്ങി.
അസോസിയേഷൻ ജില്ല പ്രസിഡൻറ് അസീസ് പര്ത്തിപ്പിടി, ജനറല് സെക്രട്ടറി രാമചന്ദ്രൻ പിലര് എന്നിവര് അനുശോചിച്ചു.