Read Time:59 Second
ന്യൂഡൽഹി: ഡൽഹിയിലും ഉത്തരേന്ത്യയിൽ പലയിടത്തും വൻ ഭൂനംചലനം. അയൽ രാജ്യമായ നേപ്പാളിലെ ദിപയാലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
അതിന്റെ ഭാഗമായി ഡൽഹിയിലും കാര്യമായ പ്രകമ്പനം ഉണ്ടായി. ഉച്ചയ്ക്ക് 2.51 ഓടെയാണ് ആദ്യ പ്രകമ്പനം ഉണ്ടായത്.
ഡൽഹിയിലെ പലയിടങ്ങളിലും പ്രകമ്പനം ഉണ്ടായതിനെ തുടർന്ന് ആളുകൾ കെട്ടിടങ്ങളിൽ നിന്ന് താഴെയിറങ്ങി.
ഡൽഹിയെ കൂടാതെ, ഉത്തർപ്രദേശിലെ ലഖ്നൗ, ഹാപൂർ, അന്റോഹ പതിപ്പും ഉത്തരാഖണ്ഡിന്റെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.