Read Time:1 Minute, 4 Second
കൊല്ലം: മാതാ അമൃതാനന്ദമയിയുടെ സപ്തതി ദിനാഘോഷത്തില് പങ്കെടുക്കാന് നടന് മോഹന്ലാല് അമൃതപുരിയിലെത്തി.
കൊല്ലം അമൃതപുരിയിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം പങ്കെടുത്തത്. അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിലൊരുക്കിയ പ്രത്യേക വേദിയിൽ ഇന്നലെ വൈകിട്ടോടെ ആഘോഷ പരിപാടികൾ തുടങ്ങിയിരുന്നു.
കൊറോണ മൂലം കഴിഞ്ഞ മൂന്ന് വർഷമായി ഇവിടെ ആഘോഷങ്ങൾ ഇല്ലായിരുന്നു.
ഒമ്പതുമണിക്കു വേദിയിലെത്തിയ മാതാ അമൃതാനന്ദമയിയെ മോഹൻലാല് വരവേറ്റു. അമൃതാനന്ദമയിക്ക് ജന്മദിനാശംസകള് നേര്ന്ന മോഹന്ലാല് ഹാരമര്പ്പിച്ച് അനുഗ്രഹം വാങ്ങി.
ഏറെ നേരം താരം ആഘോഷത്തിൽ പങ്കെടുത്തു. സ്വാമി അമൃതസ്വരൂപാനന്ദ പുരി പാദപൂജ നടത്തി.