Read Time:1 Minute, 8 Second
ബെംഗളൂരു : വിമാനത്തിലെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ ബെംഗളൂരുവിൽ അറസ്റ്റിൽ.
നാഗ്പൂർ സ്വദേശിയായ സ്വപ്നിൽ ഹോളി (38)യെയാണ് ബെംഗളൂരു വിമാനത്താവളം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
നാഗ്പുരിൽനിന്ന് ബെംഗളൂരുവിലേക്ക് വരുകയായിരുന്ന ഇൻഡിഗോ വിമാനത്തിലാണ് സംഭവം.
നാഗ്പുരയിൽ നിന്ന് വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഇയാൾ വാതിൽ തുറക്കാൻ ശ്രമിച്ചത്.
വിമാനത്തിലെ ജീവനക്കാർ കണ്ടതോടെ ഇയാൾ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
വിമാനം ബെംഗളൂരുവിലെത്തിയശേഷമാണ് വിമാനക്കമ്പനി അധികൃതർ സ്വപ്നനിലിനെതിരേ പരാതി നൽകിയത്. തുടർന്ന് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു.