ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളൂടെ സമാപന സാംസ്കാരിക സമ്മേളനം ജ്ഞാനപീഠ ജേതാവ് പത്മഭൂഷൺ ഡോക്ടർ. ചന്ദ്രശേഖര കമ്പാർ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻ്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷം വഹിച്ചു. പ്രശസ്ത സാഹിത്യകാരൻ ശ്രീ. യു. കെ. കുമാരൻ, സുധാകരൻ രാമന്തളി, ആർ. വി ആചാരി എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
ഡോക്ടർ. ചന്ദ്രശേഖര കമ്പാർ, കെ.ദാമോദരൻ മലയാള മിഷൻ പ്രസിഡന്റ്, യു. കെ. കുമാരൻ, സുധാകരൻ രാമന്തളി, ആർ. വി ആചാരി , മുൻ പ്രസിഡൻ്റ് പി. മുരളീധരൻ, മുതിർന്ന പ്രവർത്തകരായ ടി. കെ. കെ. നായർ, പി. ഉണ്ണികൃഷ്ണൻ, പി. സി. പ്രഭാകരൻ, പ്രോഗ്രാം സ്പോൺസർ ജോസ് കെ. അബ്രഹാം എന്നിവരെ ചടങ്ങിൽ ആദരിച്ചു.
സുവർണ്ണജൂബിലി കഥാ കവിതാ പുരസ്കാര ജേതാക്കളായ ജോമോൻ ജോസ്, തൃപ്പൂണിത്തുറ (കഥാ പുരസ്കാരം), ഒ. പി സതീശൻ കോഴിക്കോട് (കവിതാ പുരസ്കാരം) എന്നിവർക്കുള്ള ക്യാഷ് അവാർഡും ഫലകവും നൽകി. സുവർണ്ണ ജൂബിലി സുവനീർ ഡോ. ചന്ദ്രശേഖര കമ്പാർ യു. കെ. കുമാരനു നൽകികൊണ്ട് പ്രകാശനം നിർവ്വഹിച്ചു. എസ്. എസ്. എൽ. സി, പി. യു. സി പരീക്ഷകളിൽ ഉയർന്ന വിജയം നേടിയവർക്കും. കലാകായിക മൽസരങ്ങളിലെ വിജയികൾക്കുമുള്ള സമ്മാനദാനം നടത്തി.
ഡി. സി.എസ്. അംഗങ്ങളുടെ കലാവിരുന്നും, ജനാർദ്ദനൻ പുതുശ്ശേരി അവതരിപ്പിച്ച നാടൻപാട്ട് മേളയും അരങ്ങേറി. സെക്രട്ടറി ജി. ജോയ്. ട്രെഷറർ വി.സി.കേശവമേനോൻ, ഇ. പത്മകുമാർ എന്നിവർ സംസാരിച്ചു