0
0
Read Time:1 Minute, 27 Second
ബെംഗളൂരു: സാധാരണയായി ആളുകൾ യാത്ര ചെയ്യുന്നത് ബസിലാണ്. എന്നാൽ ഹാവേരിയിൽ നിന്നുള്ള ഒരു ബസ് സ്റ്റോപ്പിൽ വന്ന ട്രാൻസ്പോർട്ട് ബസിൽ കയറിയ കുരങ്ങൻ ബസിൽ നിന്ന് ഇറങ്ങാതെ കുറച്ചു നേരം യാത്ര ചെയ്തു.
അത്തരത്തിലൊരു കൗതുകകരമായ സംഭവമാണ് ഹാവേരി ബസ് സ്റ്റാൻഡിൽ നടന്നത്.
ഹവേരി ബസ് സ്റ്റേഷനിൽ നിന്ന് ഹിരേകേരൂരിലേക്ക് ബസിൽ യാത്ര ചെയ്ത കുരങ്ങൻ ആണിപ്പോൾ നെറ്റിസെൻസിന്റെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്.
ആരെയും ഭയക്കാതെയാണ് ബസിന്റെ ജനാലയ്ക്കരികിലെ സീറ്റിൽ ഇരുന്ന കുരങ്ങൻ യാത്ര ചെയ്തത്.
കുരങ്ങിനെ കണ്ട് സന്തോഷിച്ച യാത്രക്കാർ ബിസ്കറ്റും പഴങ്ങളും നൽകി. ഹവേരി ബസ് സ്റ്റേഷനിൽ നിന്ന് ഹിരേകേരൂർ താലൂക്കിലെ ഹംസബാവിയിലേക്ക് കുരങ്ങൻ ഏകദേശം മുപ്പത് കിലോമീറ്റർ ദൂരം സഞ്ചരിച്ചുവെന്നത് പ്രത്യേകതയായിരുന്നു.
യാത്രക്കാരനായ ഗണേഷ് നൂലഗെരിയാണ് ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്.