Read Time:57 Second
ബെംഗളൂരു: അത്തിബലെ ടോൾ ബൂത്തിന് സമീപം പടക്ക കടയ്ക്ക് തീപിടിച്ചു. അഞ്ചു പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.
ഇന്ന് വൈകിട്ട് മൂന്നര മണിയോടെയാണ് അപകടം.
പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ പരുക്ക് ഗുരുതരമാണ്.
കടയിലേക്ക് പടക്കങ്ങളുമായി വന്ന വാഹനത്തിൽ നിന്ന് പടക്കങ്ങൾ ഇറക്കുമ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് സൂചന.
കടയുടെ സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ചിട്ടുണ്ട്.
അഗ്നി രക്ഷാ സേന രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഹൊസൂർ- അത്തിബലെ റൂട്ടിൽ വാഹനഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.