Read Time:1 Minute, 3 Second
ചെന്നൈ : കർണാടകത്തിലെ അത്തിബെലെയിൽ പടക്ക ഗോഡൗണിന് തീപ്പിടിച്ച് മരിച്ച തമിഴ്നാട്ടുകാരുടെ കുടുംബത്തിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മൂന്നുലക്ഷം രൂപവീതം സഹായധനം പ്രഖ്യാപിച്ചു.
സംസ്ഥാന ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ തുക കൈമാറി.
പരിക്കേറ്റവരുടെ ചികിത്സയ്ക്കുവേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഹൊസൂർ അതിർത്തിയോടുചേർന്നുള്ള അത്തിബെലെയിൽ ശനിയാഴ്ചയുണ്ടായ തീപ്പിടിത്തത്തിൽ 14 പേരാണ് മരിച്ചത്.
ദീപാവലിക്കു മുന്നോടിയായി പടക്കങ്ങൾ സംഭരിച്ചുവെച്ച ഗോഡൗണിലാണ് തീ പടർന്നത്.
അപകടത്തിൽ വാഹനങ്ങളും കത്തി നശിച്ചു.