ബെംഗളൂരു: സി.എസ്.ഐ.ആർ – എൻ.എ. എൽ മലയാളി ഓഫീസേഴ്സ് & സ്റ്റാഫ് യൂണിറ്റ് “കൈരളി കലാവാണിയുടെ” നേതൃത്വത്തിൽ ഓണാഘോഷ പരിപാടിയായ “നല്ലോണം”സംഘടിപ്പിച്ചു.
രാവിലെ പത്തുമണിക്ക് “എസ് ആർ വള്ളൂരി”ആഡിറ്റോറിയത്തിൽ വച്ച് ഫോട്ടോഗ്രാഫി ആൻഡ് ആർട്ട് എക്സിബിഷന്റെ ഉദ്ഘാടനം ഡോ. ഭാസ്കർ നിർവ്വഹിച്ചു.
പൊതുസമ്മേളനം മുൻ എം എൽ .എ ശ്രീ ഐവൻ നിഗ്ലി ഉദ്ഘാടനം ചെയ്തു.
കൈരളി കലാവാണിയുടെ ഓണപ്പതിപ്പായ “സ്മരണികയുടെ” പ്രകാശനം ഗ്രന്ഥകർത്താവും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ സുധാകരൻ രാമന്തളിയും നിർവ്വഹിച്ചു.
ആക്ടിംങ് ഡയറക്ടർ ഡോ. ജതീന്ദർ സിംഗ് സന്നിഹിതനായിരുന്നു. ഷിജോ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.
മ്യൂസിക് ബ്രാൻഡായ ആനവണ്ടി യുടെ പരിപാടിയും, വിദുഷി സ്മൃതി വാര്യരുടെ ഭരതനാട്യവും,
എൻ. എ. എൽ ജീവനക്കാരുടേയും കുടുംബാംഗങ്ങളുടേയും വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി.
കൈരളി കലാവാണി കുടുംബാംഗങ്ങളുടെ കായിക മത്സരങ്ങളും ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചതായി പ്രസിഡന്റ് ശ്രീ ഷിജോ ഫ്രാൻസിസ്, സെക്രട്ടറി ശ്രീ രൂപേഷ് എന്നിവർ അറിയിച്ചു.