കനത്ത മഴയിൽ മുങ്ങി ബെംഗളൂരു നഗരം;നിരവധി റോഡുകൾ വെള്ളത്തിനടിയിൽ;ഗതാഗതക്കുരുക്ക് യഥേഷ്ടം;ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ അടച്ചു!

0 0
Read Time:1 Minute, 18 Second

ബെംഗളൂരു : നഗരത്തിലെ നിരവധി റോഡുകൾ കനത്ത മഴയെ തുടർന്ന് വെള്ളത്തിനടിയിലായി.

ഇതിനെ തുടർന്ന് നഗരത്തിലെ പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്കും തുടരുന്നു, ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ്  നഗരത്തിൻ്റെ വിവിധ ഇടങ്ങളിൽ കനത്ത മഴ പെയ്തത്.

വെള്ളം കയറിയതിനെ തുടർന്ന് ഇലക്ട്രോണിക് സിറ്റി മേൽപ്പാതയിൽ സിൽക്ക് ബോർഡ് ഭാഗത്തേക്കുള്ള ഗതാഗതം നിർത്തിവച്ചു.

ഹൊസൂർ റോഡിലെ രൂപേന അഗ്രഹാര, മൈസൂരു റോഡിലെ നായന്തനഹള്ളി, ഹര ലൂർ ജംഗ്ഷൻ, ശേഷാദ്രി പുരം കീഴ്പ്പാത, വിജയ നഗറിലെ ധനഞ്ജയ പാലസ്, ബന്നാർഘട്ട റോഡിലെ നാഗാർജുന ജംഗ്ഷൻ, അനിൽ കുബ്ലെ സർക്കിൽ തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts