Read Time:42 Second
ചെന്നൈ: നഗരത്തിലും തിരുവള്ളൂർ, ചെങ്കൽപേട്ട് ജില്ലകളിലും അടുത്ത ദിവസങ്ങളിൽ രാത്രി മഴ പെയ്യാൻ സാധ്യത.
താപനില കുറയുമെന്നും വൈകുന്നേരത്തോടെ അന്തരീക്ഷം മേഘവൃതമാകുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
കോയമ്പത്തൂർ, നീലഗിരി, തേനി, വിരുദുനഗർ, ഡിണ്ടിഗൽ, തിരുച്ചിറപ്പള്ളി തുടങ്ങിയ 14 ജില്ലകളിൽ അടുത്ത രണ്ട് ദിവസം ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.