Read Time:1 Minute, 5 Second
ബെംഗളുരു: സിറ്റി പോലീസ് കമ്മീഷ്ണറുടെ ഓഫീസിൽ നിന്ന് ഒന്നര കിലോ മീറ്റർ അകലെ കണ്ണിങ്ഹാം റോഡിൽ 10 ലക്ഷം രൂപ മുടക്കി നിർമ്മിച്ച ബസ് ഷെൽറ്റർ അപ്രത്യക്ഷമായത് ഏറെ ചർച്ചയായിരുന്നു.
ബസ് ഷെൽറ്റർ മോഷണം പോയി എന്നായിരുന്നു പ്രചരിച്ചത്. എന്നാൽ ഇപ്പോഴിതാ മോഷണം പോയതല്ല ബിബിഎംപി പൊളിച്ചു നീക്കിയതാണെന്ന വിശദീകരണവുമായി എത്തിയിരിക്കുകയാണ് പോലീസ്.
ബസ് ഷെൽറ്റർ നിർമ്മിച്ച ശേഷം ഒരാഴ്ച ശേഷം പരിശോധിക്കാൻ എത്തിയ കമ്പനി അധികൃതർ ഇത് കാണാനില്ലെന്ന് ഹൈഗ്രൗണ്ട്സ് പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷിണത്തിൽ ആണ് ഷെൽറ്റർ ബിബിഎംപി പൊളിച്ചു നീക്കിയതാണെന്ന് വ്യക്തമായത്.