Read Time:40 Second
ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മൈസൂരു ടികെ ലേഔട്ടിലെ വീടിന് നേരെ കല്ലെറിഞ്ഞയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെയാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതിന് ശേഷം വോട്ടിങ് യന്ത്രം തകർക്കാൻ ശ്രമിച്ച കേസിലും ഇയാൾ പിടിയിലായിരുന്നു.
മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് പ്രതിയെന്ന് പോലീസ് സംശയിക്കുന്നു.