Read Time:51 Second
ബെംഗളുരു: 14 പേരുടെ ജീവനെടുത്ത പടക്ക ഗോഡൗൺ ദുരന്തത്തെ തുടർന്ന് വിവാഹ ചടങ്ങുകളിലും സമ്മേളനങ്ങളിലും ഗണേശോത്സവങ്ങളിലും പടക്കങ്ങൾ പൊട്ടിക്കുന്നത് സർക്കാർ നിരോധിച്ചു.
ദീപാവലിക്ക് പരിസ്ഥിതി സൗഹൃദ പടക്കമേ പൊട്ടിക്കാവൂ എന്ന സുപ്രീം കോടതി ഉത്തരവ് പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മുന്നറിയിപ്പ് നൽകി.
കർണാടക-തമിഴ്നാട് അതിർത്തിയിൽ കഴിഞ്ഞ 7 ന് ലോറിയിൽ നിന്നും പടക്കം ഗോഡൗണിലേക്ക് ഇറക്കുന്നതിനിടെയാണ് പൊട്ടിതെറിച്ചത്.