0
0
Read Time:54 Second
ബെംഗളൂരു : സ്കൂട്ടറിൽനിന്ന് വീണ മൂന്നുവയസ്സുകാരൻ ബി.എം.ടി.സി. ബസിനടിയിൽപ്പെട്ട് മരിച്ചു.
മദ്ദുർ സ്വദേശി നയീമിന്റെ മകൻ അയൻ പാഷയാണ് മരിച്ചത്.
ഹുളിമാവ് ഗർവെഭാവിപാളയ ജങ്ഷനിലായിരുന്നു അപകടം.
അമ്മ ആയിഷക്കൊപ്പം സിംഗസാന്ദ്രയിലെ ബന്ധുവീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു.
സിഗ്നലിലെത്തിയപ്പോൾ സ്കൂട്ടർ തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പിൻസീറ്റിലിരുന്ന അയൻ റോഡിലേക്ക് തെറിച്ചുവീണു.
ഈ സമയം പിന്നാലെയെത്തിയ ബസിനടിയിൽപ്പെടുകയായിരുന്നു. അപകടസ്ഥലത്ത് തന്നെ കുട്ടി മരിച്ചു.