കൊച്ചി: വിമാനയാത്രക്കിടെ മദ്യലഹരിയിൽ സഹയാത്രികൻ അപമര്യാദയായി പെരുമാറിയെന്ന് മലയാള യുവനടി.
മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം.
മോശം പെരുമാറ്റത്തെ കുറിച്ച് കാബിൻക്രൂവിനോട് പരാതി പറഞ്ഞെങ്കിലും ഇടപെടാൻ തയാറായില്ലെന്നും നടി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
യുവനടിയുടെ തൊട്ടടുത്ത സീറ്റിൽ ഇരുന്ന യാത്രക്കാരന്റെ ഭാഗത്ത് നിന്നാണ് മോശം പെരുമാറ്റം ഉണ്ടായത്.
കാബിൻക്രൂവിനോട് പരാതിപ്പെട്ടപ്പോൾ സീറ്റ് മാറ്റി ഇരുത്തുക മാത്രമാണ് ചെയ്തത്.
യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ കുറിച്ച് പോലീസിൽ പരാതിപ്പെടാനാണ് എയർഇന്ത്യ അധികൃതർ പറഞ്ഞതെന്നും നടി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.
കൊച്ചിയിലെത്തിയ ശേഷം നടി പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ഉചിതമായ നടപടി വേണമെന്നും വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു.
നടിയുടെ പരാതിയിൽ കൊച്ചി പോലീസ് അന്വേഷണം ആരംഭിച്ചു.