വളരെ ചുരുങ്ങിയ സമയം കൊണ്ട് സിനിമാലോകത്ത് തന്റേതായ ഒരിടം ഉണ്ടാക്കിയെടുത്ത താര സുന്ദരിയാണ് സാമന്ത.
നടി പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം നിമിഷ നേരം കൊണ്ട് വൈറൽ ആകാറുണ്ട്.
അവധിക്കാലം ആഘോഷിക്കുന്ന നടി സാമന്ത ഇടക്കിടക്ക് തന്റെ പ്രിയപ്പെട്ട ചിത്രങ്ങളും സ്ഥലങ്ങളുമെല്ലാം പോസ്റ്റ് ചെയ്യാറുണ്ട്.
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകർ പിന്തുടരുന്ന നടി കൂടിയാണ് സാമന്ത.
സാമന്തയും മുൻ ഭർത്താവ് നാഗ് ചൈതന്യയും ഓമനിച്ച് വളർത്തിയിരുന്ന സാമന്തയുടെ പ്രിയപ്പെട്ട നായ്ക്കുട്ടി ഇപ്പോൾ എവിടെയാണ് ആരാണ് വളർത്തുന്നത് അത് മറ്റാരും അല്ല, മുൻ ഭർത്താവ് നാഗ ചൈതന്യയാണ്,
ഇൻസ്റ്റാഗ്രാമിലെ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പോസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരെല്ലാം.
വൈബ് എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രം സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്.
ഇരുവരും വീണ്ടും ഒന്നിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ഇതോടെ ശക്തമാകുകയാണ്.
ഹാഷ് ഇപ്പോൾ അവരുടെ ഡാഡിക്കൊപ്പമാണ്, സാമന്ത എപ്പോൾ തിരികെ വരും, എന്നാണ് വീണ്ടും ഒന്നിക്കുന്നത് ? എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളാണ് നാഗചൈതന്യ ഇപ്പോൾ നേരിടുന്നത്.