അപകീര്‍ത്തി കേസ്: ഹിമാലയയുടെ പരാതിയിൽ സസ്പെൻഡ് ചെയ്ത മലയാളി ഡോക്ടറുടെ എക്സ് അക്കൗണ്ട് പുനസ്ഥാപിക്കാം

0 0
Read Time:1 Minute, 20 Second

ബെംഗളൂരു : ഹിമാലയ ആയുർവേദ കമ്പനിക്കെതിരായ അപകീർത്തി പോസ്റ്റുകൾ ഒഴുവാക്കണമെന്ന് സത്യവാങ്മൂലം നൽകിയത്തോടെ മലയാളി ഡോക്ടർ സിറിയക്ക് അബ്ബി ഫിലിപ്സിന്റെ എക്സ് അക്കൗണ്ട് പുനസ്ഥാപിക്കാൻ ഹൈക്കോടതി അനുവദിച്ചു.

10 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്പനി സമർപ്പിച്ച ഹർജിയിൽ കരൾ രോഗ വിദഗ്ധനായ സിറിയക്കിന്റെ എക്സ് അക്കൗണ്ട് 2024 ജനുവരി 5 വരെ ബ്ലോക്ക്‌ ചെയ്യാൻ സെ‌ഷൻസ് കോടതി നിർദേശിച്ചിരുന്നു.

ഇതിനെതിരെയാണ് ഹൈക്കോടതിയെ സമർപ്പിച്ചത്. 43000 ട്വീറ്റുകളുള്ള അക്കൗണ്ടിൽ 9 എണ്ണം മാത്രമാണ് ആയുവവേദ കമ്പനിക്ക് എതിരായതിനാൽ പൂർണമായി ബ്ലോക്ക്‌ ചെയ്ത നടപടി പ്രാകൃതമാണെന്ന് ഡോക്ടർ സിറിയക്ക് വാദിച്ചു.

എന്നാൽ തങ്ങളെ ബാധിക്കുന്ന 25-30 ട്വീറ്റുകൾ ഉണ്ടെന്ന് കമ്പനി മറുവാദം ഉന്നയിച്ചിട്ടുണ്ട്. കേസ് ഇനി നവംബർ രണ്ടാം വരാം പരിഗണിക്കും.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts