Read Time:50 Second
ജോലിവാഗ്ദാനംചെയ്ത് പണംതട്ടി; പ്രതി പിടിയിൽ
ബെംഗളൂരു: കോർപ്പറേഷൻ ഉദ്യോഗസ്ഥൻ എന്ന വ്യാജേന ജോലിവാഗ്ദാനം ചെയ്ത് പണംതട്ടിയ ആൾ പിടിയിൽ.
കോർപ്പറേഷന്റെ മാർഷൽ ജോലി വാഗ്ദാനം ചെയ്തതാണ് 200-ലധികം ആളുകളിൽ നിന്ന് ഇയാൾ പണംതട്ടിയത്.
ഉദ്യോഗാർത്ഥികളിൽനിന്ന് 3000 രൂപ വാങ്ങിയിരുന്നു.
തുടർന്ന് ജോലിലഭിച്ചതായുള്ള വ്യാജകത്ത് വാട്സാപ്പ് വഴി അയച്ചുകൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇവരുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.