Read Time:1 Minute, 16 Second
ബെംഗളൂരു : ഇന്ന് ഉച്ചയോടെ എല്ലാ സ്മാർട്ട് ഫോൺ ഉപയോക്താക്കളുടെയും മൊബൈലിൽ “എമർജൻസി അലർട്ട്” സന്ദേശം ലഭിച്ചത് പരിഭ്രാന്തി പരത്തി.
ഓഫീസുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും ഉള്ള എല്ലാ മൊബൈൽ ഉപയോക്താക്കളുടെയും മൊബൈലിൽ ഒരേ സമയം അലർട്ട് സന്ദേശം വരികയായിരുന്നു ,ആദ്യം ഇംഗ്ലീഷിൽ ഉള്ള ഒരു സന്ദേശവും ഏകദേശം 10 മിനിറ്റിന് ശേഷം കന്നഡയിൽ ഉള്ള ഒരു സന്ദേശവും ഒരു അലർട്ട് ടോണി നൊപ്പം മൊബൈൽ സ്ക്രീനിൽ തെളിയുകയായിരുന്നു.
“ദുരന്ത നിവാരണ അതോറിറ്റി, ഒരു പുതിയ സംവിധാനം പരിശോധിക്കുന്നതിലേക്കായി, കേന്ദ്ര ടെലികോം മന്ത്രാലയത്തിൻ്റെ സഹായത്തോടെ അയച്ചതാണ് ഈ സന്ദേശം, ഭയപ്പെടേണ്ടത് ഇല്ല ” എന്നായിരുന്നു സന്ദേശത്തിൻ്റെ ചുരുക്കം.
കൂടുതൽ ജനങ്ങൾ ഒന്നിക്കുന്ന സ്ഥലങ്ങളിൽ ഈ സന്ദേശം കുറച്ച് നേരത്തേക്ക് ആശയക്കുഴപ്പമുണ്ടാക്കി.