Read Time:1 Minute, 19 Second
ബെംഗളുരു: മംഗളൂരു നേത്രാവതി പാലത്തിന് മുകളില് ബൈക്ക് ലോറിക്ക് പിറകിലിടിച്ച് യുവാവ് മരിച്ചു.
കോട്ടേക്കാറില് താമസിക്കുന്ന ഹനീഫിന്റെ മകന് അസ്വിന് (21) ആണ് മരിച്ചത്.
മത്സ്യത്തൊഴിലാളിയായ അസ്വിന് ബുധനാഴ്ച പുലര്ച്ചെ 3.30ന് വീട്ടില് നിന്ന് മത്സ്യബന്ധന ജോലിക്കായി ബൈക്കില് മംഗളൂരുവിലേക്ക് പോവുകയായിരുന്നു.
നേത്രാവതി പാലത്തിലൂടെ ബൈക്കിനുമുമ്പേ ഓടിക്കൊണ്ടിരുന്ന ഫിഷ് ട്രാന്സ്പോര്ട്ട് ലോറിയുടെ ഡ്രൈവര് പെട്ടെന്ന് ബ്രേക്ക് ചവിട്ടി.
ഇതേത്തുടര്ന്ന് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ലോറിക്ക് പിറകിലിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ആസ്വിനെ ഉടന് തന്നെ അടുത്തുള്ള ആസ്പത്രിയില് പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. സൗത്ത് ട്രാഫിക് പോലീസ് അന്വേഷണം നടത്തിവരികയാണ്.