Read Time:1 Minute, 20 Second
മയോസിറ്റിസ് എന്ന രോഗത്തെ പറ്റി കഴിഞ്ഞ വര്ഷമാണ് സമാന്ത തുറന്ന് പറഞ്ഞത്.
പിന്നീട് അങ്ങോട്ടേക്ക് ഇതിന്റെ ചികിത്സയും ഇതുമായി ബന്ധപ്പെട്ട അഭിനയത്തില് നിന്നും ഇടവേള എടുത്തതും ഒക്കെ വാര്ത്തകളില് ഇടം നേടിയിരുന്നു.
ഇപ്പോഴിതാ ആശുപത്രിയില് നിന്നുള്ള താരത്തിന്റെ ഫോട്ടോയാണ് ഇപ്പോള് വൈറലായിരിക്കുന്നത്.
താൻ ആശുപത്രിയിലാണെന്നും ഡ്രിപ്പ് ഇട്ട് ചികിത്സയിലണെന്നും താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
കൈയില് ഡ്രിപ്പ് ഇട്ട് കിടക്കുന്ന ചിത്രം പങ്കുവച്ച് കൊണ്ടാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
നടി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെയാണ് ഇക്കാര്യം പറഞ്ഞത്.
കുറച്ച് മാസങ്ങളായി അഭിനയത്തില് നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് താരം.
ഇതിനു ശേഷം യാത്രകളിലും ആരോഗ്യകാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സാമന്ത.