Read Time:51 Second
ബെംഗളൂരു: ബെംഗളൂരുവിലെ വിജയനഗർ ഏരിയയിൽ പൈപ്പ് ലൈൻ റോഡിന് സമീപമുള്ള അഗർബത്തി ഫാക്ടറിയിൽ ശനിയാഴ്ച രാവിലെ തീപിടിത്തമുണ്ടായി.
ഫാക്ടറിയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് സംഭവത്തിന് കാരണമെന്നാണ് റിപ്പോർട്ട്.
പ്രദേശത്തെ എട്ടോളം വാഹനങ്ങളിൽ തീ പടർന്നെങ്കിലും അരമണിക്കൂറിനുള്ളിൽ ഫയർഫോഴ്സ് എത്തി അണച്ചു.
സംഭവത്തിൽ ഇതുവരെ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
വിജയനഗർ പോലീസ് സ്റ്റേഷനിൽ കടയുടമയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.