വെജിറ്റേറിയൻ ഭക്ഷണം ഓർഡർ ചെയ്തയാൾക്ക് നോൺ വെജ് ഡെലിവർ ചെയ്തു; മക്‌ഡൊണാൾഡ്‌സിനും സൊമാറ്റോയ്ക്കും പിഴ 

0 0
Read Time:1 Minute, 39 Second

ന്യൂഡൽഹി: ഭക്ഷണവിതരണശൃംഖലയായ മക്‌ഡൊണാൾഡ്‌സിനും ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോയ്ക്കും 1 ലക്ഷം രൂപ പിഴ.

വെജിറ്റേറിയൻ ഭക്ഷണം ഓർഡർ ചെയ്തയാൾക്ക് നോൺ വെജിറ്റേറിയൻ ഭക്ഷണം ഡെലിവർ ചെയ്തതിന് ജോധ്പൂരിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറമാണ് പിഴ ചുമത്തിയത്.

ഉപഭോക്താവ് നൽകിയ പരാതിപ്രകാരമാണ് നടപടി. ഓർഡർ മാറി നൽകിയതും പിഴ ചുമത്തിയതും സൊമാറ്റോ സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവത്തിൽ അപ്പീൽ നൽകാനൊരുങ്ങുകയാണ് കമ്പനി. സൊമാറ്റോയും മക്‌ഡൊണാൾഡും ഒരുമിച്ചാണ് പിഴയടയ്ക്കേണ്ടത്.

5000 രൂപ കോടതി ചെലവിനായും പിഴയിട്ടിട്ടുണ്ട്. റസ്റ്ററന്റുകൾക്ക് ഉപഭോക്താവിനുമിടയിൽ പ്രവർത്തിക്കുന്നവർ മാത്രമാണ് തങ്ങളെന്നും ഉപഭോക്താവിന് ഭക്ഷണം എത്തിക്കുക മാത്രമാണ് തങ്ങളുടെ ജോലിയെന്നുമാണ് സൊമാറ്റോ അറിയിക്കുന്നത്.

ഇക്കാര്യങ്ങൾ വിശദീകരിച്ചുള്ള കമ്പനി വ്യവസ്ഥകൾ ചൂണ്ടിക്കാട്ടിയാണ് കമ്പനി അപ്പീലിനൊരുങ്ങുന്നത്.

ഭക്ഷണം മാറി നൽകിയതോ ഭക്ഷണത്തിന്റെ ഗുണനിലവാരമോ ഒക്കെ റസ്റ്ററന്റുകളുടെ ഉത്തരവാദിത്തമാണെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts