ഹൈദരബാദ്: ഓടുന്ന കാറിന്റെ സണ്റൂഫില് നിന്ന് ഇരുന്ന് ദമ്പതികള് പരസ്പരം ചുംബിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില് വൈറല്.
ഹൈദരബാദിലെ പിവി നരസിംഹറാവു എക്സ്പ്രസ് വേയിലാണ് സംഭവം.
വീഡിയോ വൈറലായതിന് പിന്നാലെ ഇരുവര്ക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് സോഷ്യല് മീഡിയയില് ആവശ്യമുയര്ന്നു. സംഭവത്തില് പോലീസ് അന്വേഷണം ആരംഭിച്ചു
വെളുത്ത ടീ-ഷര്ട്ട് ധരിച്ച യുവാവ് കിയ സെല്റ്റോസിന്റെ സണ്റൂഫില് നിന്ന് യുവതിയെ ചുംബിക്കുന്നത് വീഡിയോയില് കാണാം.
ഇരുവരും പരസ്പരം കെട്ടിപ്പുണര്ന്ന് സംസാരിക്കുന്നതും കാഴ്ചകള് ആസ്വദിക്കുന്നതും വീഡിയോയില് വ്യക്തമാണ്.
വീഡിയോ ഓണ്ലൈനില് പങ്കിട്ടതിന് പിന്നാലെ നിരവധി ഉപഭോക്താക്കളാണ് ഇവര്ക്കെതിരെ രംഗത്തുവന്നത്.
ദമ്പതികള്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ബഹൂഭൂരിപക്ഷം പേരും പറയുന്നത്.
ഗതാഗത നിയമങ്ങള്ക്കൊന്നും ഒരു വില പോലും നല്കാതെയാണ് ദമ്പതികളുടെ പെരുമാറ്റമെന്നും ചിലര് പറയുന്നു.