ബംഗളൂരു: സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവ് നിരന്തരം നിർബന്ധിക്കുന്നതായി യുവതിയുടെ പരാതി.
അതിന് വഴങ്ങാത്തതിന് ശാരീരിക, മാനസിക പീഡനങ്ങൾ ഏൽപ്പിച്ചതായി യുവതി പറയുന്നു.
ഇവരുടെ പരാതിയിൽ മംഗളൂരു സ്വദേശിയായ ഭർത്താവിനെതിരെ അമൃതഹള്ളി പോലീസ് കേസെടുത്തു.
2007ൽ വിവാഹിതരായ ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.
ഭർത്താവിന്റെ വാട്ട്സ് ആപ്പ് ചാറ്റുകൾ യാദൃശ്ചികമായി കണ്ടപ്പോഴാണ് വഴിവിട്ട രീതി മനസ്സിലായതെന്ന് യുവതി പരാതിയിൽ പറഞ്ഞു.
ലൈംഗികത്തൊഴിലാളികളുമൊത്തുള്ള രംഗങ്ങൾ സുഹൃത്തുക്കൾക്ക് പങ്കിട്ട കൂട്ടത്തിൽ താനും ഭർത്താവും ഒരുമിച്ചുള്ള സ്വകാര്യ ദൃശ്യങ്ങൾ ഉണ്ടായിരുന്നു.
ഇത് ചോദ്യം ചെയ്തപ്പോൾ മർദ്ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു.
രക്ഷിതാക്കൾ ഇടപെട്ട് രണ്ടു തവണ അനുരഞ്ജനം നടത്തിയെങ്കിലും ഭർത്താവിന്റെ സ്വഭാവത്തിൽ മാറ്റം വരുത്തിയില്ല.
സുഹൃത്തുക്കൾക്കൊപ്പം ശയിക്കാൻ ബലപ്രയോഗവും വധഭീഷണിയും സഹിക്കാൻ കഴിയാതെ പരാതി നൽകേണ്ടി വന്നതാണെന്ന് യുവതി പരാതിയിൽ പറയുന്നു.