ചെന്നൈ: സൂപ്പർ താരം വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ പ്രദര്ശനം പുലര്ച്ചെ നാലു മണിക്ക് ആരംഭിക്കണമെന്ന ആവശ്യത്തില് ഉത്തരവ് പുറപ്പെടുവിക്കാതെ മദ്രാസ് ഹൈക്കോടതി.
വിഷയത്തില് തമിഴ്നാട് സര്ക്കാര് തീരുമാനമെടുക്കട്ടെ എന്ന് കോടതി അഭിപ്രായപ്പെട്ടു.
ലിയോയുടെ റീലീസ് ദിനമായ ഒക്ടോബര് 19 ന് പുലര്ച്ചെ നാലിന് സ്പെഷല് ഷോ നടത്താന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സെവന് സ്ക്രീന് സ്റ്റുഡിയോസ് ആണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് അനിത സുമന്ത് ആണ് ഹര്ജി പരിഗണിച്ചത്.
പുലര്ച്ചെ നാലു മണിക്ക് പ്രത്യേക ഷോ എന്ന ആവശ്യം തമിഴ്നാട് സര്ക്കാര് തള്ളിയിരുന്നു.
പകരം ഒക്ടോബര് 19 മുതല് 24 വരെ രാവിലെ ഒമ്പതു മണിക്ക് ആദ്യ ഷോ നടത്താമെന്നും സര്ക്കാര് വ്യക്തമാക്കിയിരുന്നു.
എന്നാല് രാവിലെ ഒമ്പതു മണിക്കു പകരം ആദ്യ ഷോ രാവിലെ ഏഴുമണിക്ക് അനുവദിച്ചുകൂടേയെന്ന് കോടതി ചോദിച്ചു.
ഈ വിഷയത്തില് തമിഴ്നാട് സര്ക്കാര് സിനിമാ നിര്മ്മാതാക്കളുമായി ചര്ച്ച നടത്താനും മദ്രാസ് ഹൈക്കോടതി നിര്ദേശിച്ചു.