Read Time:1 Minute, 15 Second
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെയും സഹോദരിയും എംപിയുമായ കനിമൊഴിയുടേയും മോര്ഫ് ചെയ്ത ചിത്രങ്ങള് സമൂഹമാധ്യമങ്ങളില് പ്രചരിപ്പിച്ച കേസില് ഒരാള് അറസ്റ്റില്. വേലു മുരുകാനന്ദന് എന്ന 54 കാരനാണ് അറസ്റ്റിലായത്.
ചെന്നൈ സൈബര് ക്രൈം സെല് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സ്റ്റാലിന്റേയും കനിമൊഴിയുടേയും മോര്ഫ് ചെയ്ത ചിത്രങ്ങള് ഇയാള് എക്സ് പ്ലാറ്റ് ഫോമിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു എന്നാണ് കേസ്.
ചിത്രത്തിനൊപ്പം അപകീര്ത്തികരമായ കമന്റുകളും ഉണ്ടായിരുന്നു. ഓഗസ്റ്റ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്.
തുടര്ന്ന് സൈബര് പോലീസ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷിച്ചു വരികയായിരുന്നു.
ഇയാളുടെ മൊബൈല്ഫോണ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.