ബെംഗളൂരുവിൽ എത്തിയ പാകിസ്ഥാൻ കളിക്കാർക്ക് വൈറൽ പനി: പലരും ഇപ്പോഴും നിരീക്ഷണത്തിൽ

0 0
Read Time:2 Minute, 8 Second

ബെംഗളൂരു: ബംഗളൂരുവിൽ എത്തിയതിന് ശേഷം വൈറൽ പനി ബാധിച്ച പാകിസ്ഥാൻ കളിക്കാരിൽ ഭൂരിഭാഗവും സുഖം പ്രാപിച്ചുവെങ്കിലും ചിലർ ഇപ്പോഴും മെഡിക്കൽ നിരീക്ഷണത്തിലാണെന്ന് പിസിബി മീഡിയ മാനേജർ അഹ്‌സൻ ഇഫ്തിഖർ നാഗി.

ഒക്‌ടോബർ 20ന് ബംഗളുരുവിൽ നടക്കുന്ന ലോകകപ്പ് പോരാട്ടത്തിൽ പാകിസ്ഥാൻ ഓസ്‌ട്രേലിയയെ നേരിടും.

കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ ഇന്ത്യയ്‌ക്കെതിരെ ഏഴ് വിക്കറ്റ് തോൽവിക്ക് ശേഷം പാകിസ്ഥാൻ ടീം ഞായറാഴ്ചയാണ് ബെംഗളൂരുവിലെത്തിയത്.

‘ഗാർഡൻ സിറ്റി’ കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി വൈറൽ പനി കേസുകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്, എന്നിരുന്നാലും സന്ദർശക സംഘത്തിലെ അംഗങ്ങൾക്ക് ചെറിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായ കാലാവസ്ഥാ വ്യതിയാനം ഒരു സാഹചര്യമാകാം എന്നും റിപ്പോർട്ടുകളുണ്ട്.

‘ചില കളിക്കാർക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പനി ബാധിച്ചു, അവരിൽ ഭൂരിഭാഗവും അതിൽ നിന്ന് പൂർണ്ണമായും സുഖം പ്രാപിച്ചു. സുഖം പ്രാപിക്കുന്ന ഘട്ടത്തിലുള്ളവർ ടീം മെഡിക്കൽ പാനലിന്റെ നിരീക്ഷണത്തിലാണ് എന്നും അഹ്‌സാൻ മദ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

കൂടാതെ നായകനും ബാറ്റിംഗിലെ പ്രധാന താരവുമായ ബാബർ അസമും പേസ് കുന്തമുനയായ ഷഹീൻ ഷാ അഫ്രീദിയും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ടീം പരിശീലനം നടത്തിയത്.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts