ബെംഗളൂരു: മാതാപിതാക്കളോടുള്ള ദേഷ്യം തീര്ക്കുന്നതിനായി അവരുടെ മകളെ വളര്ത്തുനായയെ അഴിച്ചുവിട്ട് കടിപ്പിച്ച പൗള്ട്രി ഫാം ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു.
പൗള്ട്രി ഫാം ഉടമയായ നാഗരാജ് എന്ന ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നായയുടെ ആക്രമണത്തിന് ഇരയായ പെണ്കുട്ടി ചികിത്സയിലാണ്.
ദിവസക്കൂലിക്കാരായ പെണ്കുട്ടിയുടെ മാതാപിതാക്കളുമായി നാഗരാജന് ഉണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് ഇതിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
തന്റെ പൗള്ട്രി ഫാമില് നാഗരാജ് പെണ്കുട്ടിയുടെ മാതാപിതാക്കള്ക്ക് ജോലി വാഗ്ദാനം ചെയ്തിരുന്നു.
എന്നാല്, അവര് ഇത് നിരസിച്ചപ്പോഴുണ്ടായ ദേഷ്യമാണ് അവരുടെ മകളെ വളര്ത്തുനായയെ തുറന്നുവിട്ട് ആക്രമിക്കുന്നതിലേക്ക് എത്തിച്ചതെന്ന് പോലീസ് പറയുന്നു.
നായയെ ഉപയോഗിച്ച് പെണ്കുട്ടിയെ ആക്രമിക്കുന്നതിനായി തക്കം പാര്ത്തിരുന്ന ഇയാള് പെണ്കുട്ടി സ്കൂള് വിട്ട് വീട്ടിലേക്ക് വരുന്നതു വഴിയാണ് തന്റെ നായയെ തുറന്നു വിടുകയും പെണ്കുട്ടിയെ കടിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തത്.
നായയുടെ ആക്രമണത്തില് ഗുരുതരമായ പരിക്കേറ്റ പെണ്കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര് ഓടിക്കൂടിയത്തോടെയാണ് ഇയാള് നായയെ തിരിച്ചു വിളിച്ചത്.