14 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ നടി ശില്പ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും പിരിയുന്നുവെന്നു റിപ്പോർട്ട്.
2009ലാണ് ശില്പയും രാജ് കുന്ദ്രയും വിവാഹിതരായത്. കുന്ദ്രയുടെ ജീവിതത്തിൽ കേസും കാര്യങ്ങളും ഉണ്ടായിട്ടും പാറപോലെ കൂടെ നിന്നയാളാണ് ശില്പ.
കുന്ദ്രയുടെ ജീവിതകഥ പറയുന്ന ചിത്രമായ UT 69 ഇറങ്ങാൻ പോകുന്ന വേളയിലാണ് ഞെട്ടിക്കുന്ന തരത്തിൽ ഇത്തരമൊരു റിപ്പോർട്ട് പുറത്തുവരുന്നത്.
കുന്ദ്രയുടെ ഒരു ട്വീറ്റ് ആണ് എല്ലാത്തിനും തിരികൊളുത്തിയത്.
ശില്പയുടെ പേര് പറഞ്ഞിട്ടില്ല എങ്കിലും, ഉള്ളടക്കം ഒന്നാണ്. ‘ഞങ്ങൾ പിരിഞ്ഞു. പ്രയാസകരമായ ഈ ഘട്ടത്തിൽ ഞങ്ങൾക്ക് സമയം അനുവദിക്കണം’ എന്നാണ് കുന്ദ്ര ട്വീറ്റ് ചെയ്തത്. ഹൃദയഭേദകം എന്നതിന്റെ ഒരു ഇമോജിയും ഈ ട്വീറ്റിലുണ്ട്
എന്നാലിത് വരാനിരിക്കുന്ന ചിത്രത്തിന്റെ പബ്ലിസിറ്റിയുടെ ഭാഗമായി ഇറക്കുന്ന അടവാണ് എന്നാണ് ഒരു വിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പറയാനുള്ളത്.
UT 69 എന്ന സിനിമയുടെ റിലീസിലേക്ക് കൂടുതൽ ശ്രദ്ധ ക്ഷണിക്കാനുള്ള ശ്രമം എന്നാണ് ചിലരുടെ കമന്റുകൾ