Read Time:1 Minute, 15 Second
ഗോപി സുന്ദറുമായി ഏറെ നാൾ നീണ്ട ഒരു ലിവിങ് ടുഗെദർ ബന്ധം അവസാനിച്ചതിന്റെ പേരിൽ ഇന്നും സോഷ്യൽ മീഡിയയിൽ വേട്ടയാടപ്പെടുകയാണ് ഗായികയാണ് അഭയ ഹിരണ്മയി.
തന്റെ വിശേഷങ്ങൾ എല്ലാം അഭയ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ അത്തരത്തിൽ ഒരു പോസ്റ്റിന് താഴെ വന്ന കമന്റ് ആണ് വൈറൽ ആയിരിക്കുന്നത്.
അഭയ ഇട്ട ഒരു പോസ്റ്റിന് താഴെ ഗോപി സുന്ദറിന്റെ കറിവേപ്പില എന്നാണ് ഒരാൾ ഇട്ട കമന്റ്.
നിമിഷ നേരം കൊണ്ട് അതിന് മറുപടി അഭയ തന്നെ നൽകി.
“ഞാൻ കറിവേപ്പിലയാണോ ചൊറിയണമാണോ എന്ന് നീ വന്നു മുന്നിൽ നിൽക്കൂ, അപ്പൊ മനസിലാകും. നിന്റെ ഉമ്മയോട് ഞാൻ ബോധിപ്പിക്കാം, അവർ വളർത്തിയപ്പൊ പിഴച്ചു പോയ തെറ്റാണെന്ന് അവരെ ഞാൻ ഒന്ന് ഓർമിപ്പിക്കാം… എന്റെ കാക്കാസ് ചേട്ടൻ പോയി ഉറങ്ങ് ” ഇങ്ങനെ ആയിരുന്നു അഭയയുടെ മറുപടി.