Read Time:1 Minute, 21 Second
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ ബണ്ട് വാൾ പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കദേശിവളയ നെല്ലിഗുഡ്ഡയിലെ കെ. സച്ചിൻ (24) ആണ് മരിച്ചത്.
പ്രണയനൈരാശ്യം കാരണം ജീവനൊടുക്കുന്നു എന്ന കുറിപ്പ് ലഭിച്ചതായി പോലീസ് പറഞ്ഞു.
ബണ്ട് വാളിലെ ഇലക്ട്രിക്കൽ കട കേന്ദ്രീകരിച്ച് ഇലക്ട്രിക്കൽ ജോലി ചെയ്യുന്നയാളാണ് യുവാവ്.
വ്യാഴാഴ്ച ജോലികഴിഞ്ഞ് വീട്ടിലെത്തിയില്ല. മൊബൈൽ ഫോണിൽ വിളിച്ച് മറുപടി ലഭിക്കാത്തതിനാൽ ബന്ധുക്കൾ അന്വേഷിച്ചിറങ്ങി.
സച്ചിന്റെ സ്കൂട്ടർ ബി മൂട ഗ്രാമത്തിലെ മിട്ടകോടി മൈതാനത്തിനടുത്ത് നിർത്തിയ നിലയിൽ പുലർച്ച മൂന്നോടെ കണ്ടെത്തി.
മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ അകലെ റിങ് ടോൺ കേട്ടാണ് മരക്കൊമ്പിൽ തൂങ്ങിയ നിലയിൽ കണ്ടത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.