Read Time:1 Minute, 8 Second
ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില് നടത്തിയ പരിശോധനയില് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വര്ണം പിടിച്ചെടുത്ത് കസ്റ്റംസ്.
67.56 ലക്ഷം രൂപ വിലമതിക്കുന്ന 1133 ഗ്രാം സ്വര്ണമാണ് മൂന്ന് വ്യത്യസ്ത പരിശോധനകളിലൂടെ വിമാനത്താവളത്തില് നിന്നും പിടികൂടിയത്.
ആദ്യ പരിശോധനയില് ബദാം, പിസ്ത തുടങ്ങിയ നട്സുകളുടെ പാക്കറ്റുകളില് ഒളിപ്പിച്ച നിലയില് തകിടുകളുടെ രൂപത്തിലായിരുന്നു സ്വര്ണം ലഭിച്ചത്.
പിന്നീട് നടന്ന പരിശോധനകളില് നിന്നും ജാക്കറ്റുകളിലും മറ്റു വസ്ത്രങ്ങളിലും ഒളിപ്പിച്ച പൊടിച്ച രൂപത്തിലുള്ള സ്വര്ണവും പിടികൂടി.
സംഭവത്തില് രണ്ട് ഇന്ത്യൻ വംശജരേയും ഒരു മലേഷ്യൻ വംശജനെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.