0
0
Read Time:48 Second
മുംബൈ: മുംബൈയില് എട്ടുനില കെട്ടിടത്തില് വന് തീപിടിത്തം. രണ്ടുപേര് മരിച്ചു. മൂന്നുപേര്ക്ക് ഗുരുതരമായി പൊള്ളലേറ്റു.
മുംബൈ ബോറിവലിയിലെ പവന് ധാം വീണ സന്ദൂര് ബില്ഡിങില് ഉച്ചയ്ക്ക് 12.30ഓടെയാണ് അപകടമുണ്ടായത്.
കെട്ടിടത്തിന്റെ ഒന്നാമത്തെ നിലയില് നിന്നാണ് തീ പടര്ന്നത്. നാല് അഗ്നിശമന യൂണിറ്റുകള് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ഷോര്ട്ട് സര്ക്യൂട്ട് ആണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമല്ല.