Read Time:54 Second
ധാക്ക: ബംഗ്ലാദേശില് ട്രെയിൻ കൂട്ടിയിടിച്ചുണ്ടായ അപകടത്തില് 15 പേര് മരിച്ചു.
നൂറിലേറെ പേര്ക്ക് പരിക്കേറ്റു.
കിഷോര്ഗഞ്ചിലെ ഭൈറാബില് ആണ് അപകടമുണ്ടായത്.
ധാക്കയിലേക്ക് പോവുകയായിരുന്ന ഗോധൂലി എക്സ്പ്രസും ചാട്ടോഗ്രാമിലേക്ക് പോവുകയായിരുന്ന ചരക്ക് ട്രെയിനും തമ്മില് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
പരിക്കേറ്റവരുടെ എണ്ണവും മരണസംഖ്യയും ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.
നിരവധി ആളുകള് ട്രെയിനില് കുടങ്ങി കിടക്കുന്നതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോര്ട്ടുകളുണ്ട്.