Read Time:43 Second
ചെന്നൈ: താംബരത്ത് ട്രെയിനിടിച്ച് ബധിരരും മൂകരുമായ മൂന്ന് വിദ്യാര്ഥികള്ക്ക് ദാരുണാന്ത്യം.
പൂജ അവധി ആഘോഷിക്കാന് ചെന്നൈയിൽ എത്തിയ കുട്ടികൾ ആണ് മരിച്ചത്.
അടുത്തുള്ള കടയില് പോയി സാധനങ്ങള് വാങ്ങിയ ശേഷം കുട്ടികള് പാളത്തിലൂടെ നടന്നുവരുമ്പോഴാണ് അപകടം.
കര്ണാടക സ്വദേശികളായ സുരേഷ്(15), രവി(15), മഞ്ജുനാഥ്(11) എന്നിവരാണ് മരിച്ചത്.
ഇവരുടെ മാതാപിതാക്കളും സമീപത്ത് തന്നെ ഉണ്ടായിരുന്നെന്നാണ് വിവരം.