Read Time:52 Second
റാഞ്ചി: കാര് പുഴയിലേക്ക് വീണ് ഒരു കുടുംബത്തിലെ അഞ്ചുപേര് മരിച്ചു.
ഝാര്ഖണ്ഡിലെ ദിയോഗറിലാണ് സംഭവം.
സികാതിയ ബാരിയേജിന് സമീപം എസ് യുവി കാര് നിയന്ത്രണം വിട്ട് പാലത്തില് നിന്നും താഴേക്ക് വീഴുകയായിരുന്നു.
ദിയോഗറിലെ അസന്സോള് സാന്കുല് ഗ്രാമത്തില് നിന്നും ഗിരിധിഹിലേക്ക് പോകുന്ന വാഹനമാണ് അപകടത്തില്പ്പെട്ടത്.
വാഹനം ഓടിച്ചയാള് ഡ്രൈവിങ്ങിനിടെ സെല്ഫി എടുക്കാന് ശ്രമിച്ചതാണ്, കാറിന്റെ നിയന്ത്രണം നഷ്ടപ്പെടാന് ഇടയാക്കിയതെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്.