Read Time:1 Minute, 32 Second
തൃശൂർ : ഒൻപതുവയസുകാരനെ മാലിന്യക്കുഴിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടിൽ ജോൺ പോൾ ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. കൂട്ടുകാരോടൊത്ത് കളിക്കുന്നതിനായി സൈക്കിളിൽ പുറത്തേക്ക് പോയതായിരുന്നു ജോൺ പോൾ.
ഇതിന് ശേഷം കുട്ടിയെ കാണാതായതോടെ വീട്ടുകാരും വിയ്യൂർ പൊലീസിന് കുട്ടിക്കായി തിരച്ചിൽ നടത്തുകയായിരുന്നു. അതിനിടെയാണ് മാലിന്യക്കുഴിയിൽ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് നാട്ടുകാരുട സഹായാത്താൽ കുട്ടിയുട മൃതദേഹം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മൂന്നടി മാത്രമാണ് മാലിന്യ സംസ്കരണ കുഴിയുടെ ആഴം.
സൈക്കിൾ ചവിട്ടി തിരികെ വരുമ്പോൾ സൈക്കിൾ കുഴിയിലേക്ക് മറിഞ്ഞ് അപകടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.
വീടിന് അടുത്തുള്ള പ്ലാസ്റ്റിക് കമ്പനിയുടേതാണ് മാലിന്യക്കുഴി. കൊട്ടേക്കാട് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു.