ചൈന: ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്ന ഒരു ചിത്രം കണ്ടാൽ നിങ്ങളും ഒന്ന് നെറ്റി ചുളിക്കും.
കാരണം ഒരു ബിയർ നിർമ്മാണ കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു ജീവനക്കാരൻ ചെയ്ത പ്രവൃത്തിയാണ് ഇപ്പോൾ നെറ്റിസൺമാരുടെ രൂക്ഷ വിമർശനം ഏറ്റുവാങ്ങുന്നത്.
ബിയർ സൂക്ഷിക്കുന്ന ടാങ്കിലേക്ക് മൂത്രം ഒഴിക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ചൈനയിലാണ് ഈ സംഭവം നടന്നത്.
ചൈനയിലെ പ്രശസ്ത ബിയർ കമ്പനിയായ ബഡ് വൈസർ ഗോഡൗണിൽ നടന്ന എന്ന പേരിൽ പ്രചരിക്കുന്ന ഈ സംഭവം ഇപ്പോൾ കടുത്ത വിമർശനത്തിന് വഴിവെച്ചിരിക്കുകയാണ്.
കമ്പനി യൂണിഫോം ധരിച്ച ഒരു ജീവനക്കാരൻ ഉയർന്ന മതിലിൽ കയറി ബിയർ കണ്ടെയ്നറിൽ മൂത്രമൊഴിച്ചു.
എന്നാൽ അതേ കമ്പനിയിലെ മറ്റൊരു ജീവനക്കാരൻ സംഭവത്തിന്റെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
കഴിഞ്ഞ 12 വർഷമായി ഈ പ്രവർത്തി ചെയ്യുന്നുണ്ടെന്ന് ജീവനക്കാരൻ പറഞ്ഞു എന്നും പ്രചരിച്ച റിപ്പോർട്ടിൽ ഉണ്ട്.
ഇതോടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്. ഈ വാർത്ത അറിഞ്ഞ കമ്പനി ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെയും പോലീസിനെയും അറിയിച്ചതായും പറയുന്നു.
എന്നാൽ പ്രചരിക്കുന്ന ചിത്രങ്ങളിലെയോ വീഡിയോയുടെയോ സത്യാവസ്ഥ എന്താണ് ഇനിയും അറിയാൻ കഴിഞ്ഞിട്ടില്ല.
പ്രചരിച്ച വീഡിയോ നിമിഷ നേരം കൊണ്ട് അപ്രതീക്ഷമാവുകയും ചെയ്തു.
എന്തായാലും സൗജന്യമായി അല്പം പരസ്യം കിട്ടിയത് കൊണ്ടോ എന്തോ അറിയില്ല. ബഡ് വൈസർ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചില്ല.