പാഠപുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് ഇനി ‘ഇന്ത്യ’യെന്നതിന് പകരം ‘ഭാരത്’

0 0
Read Time:1 Minute, 7 Second

ന്യൂഡൽഹി: പാഠപുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നതിന് പകരം ഭാരത് എന്ന് ഉപയോഗിക്കാൻ എൻസിആർടി സമിതിയുടെ ശുപാർശ.

ഏഴ് അംഗസമിതി ഏകകണ്ഠമായാണ് ശുപാർശ ചെയ്തതെന്ന് സമിതി അധ്യക്ഷൻ സിഐ ഐസക് പറഞ്ഞു.

ഭാരത് എന്നത് ഏറെ പഴക്കമുള്ള പേരാണെന്നും ഏഴായിരം വർഷം പഴക്കമുള്ള വിഷ്ണുപുരാണത്തിൽ പോലും ഭാരതമെന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ എന്ന് പേര് ഉപയോഗിക്കാൻ തുടങ്ങിയത് ഈസ്റ്റ് ഇന്ത്യകമ്പനിയുടെ വരവോടെയാണ്. പുരാതന ചരിത്രമെന്നത് ഇനി മുതൽ ക്ലാസിക്കൽ ചരിത്രമെന്നാക്കും.

പുരാതന, മധ്യകാല, ആധുനിക കാല ചരിത്രമെന്ന വിഭജനം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുവിജയങ്ങൾക്ക് പാഠപുസ്തകങ്ങളിൽ പ്രാധാന്യം നൽകണമെന്നും ശുപാർശയിൽ പറയുന്നു.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts