ബെംഗളുരു: കോണ്ഗ്രസ് സര്ക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.
എന്നാല് ഓപ്പറേഷൻ കമല സംസ്ഥാനത്ത് വിജയിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോണ്ഗ്രസ്-ജനതാദള് സര്ക്കാരിനെ താഴെയിറക്കിയ സംഘം ഇപ്പോഴത്തെ സര്ക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന കോണ്ഗ്രസ് എംഎല്എ രവികുമാര് ഗൗഡയുടെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം.
അട്ടിമറിക്കാൻ കോണ്ഗ്രസ് എംഎല്എമാര്ക്ക് 50 കോടിരൂപ വീതം വാഗ്ദാനം ചെയ്തുവെന്നായിരുന്നു രവികുമാര് ഗൗഡയുടെ വെളിപ്പെുടത്തല്.
ബിജെപി നേതാവ് യെദിയൂരപ്പയുടെ അടുത്ത അനുയായി ഇതിനുവേണ്ടി ചരടുവലികള് നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
നാല് എംഎല്എമാരെ സംഘം സമീപിച്ചു. ഇതിലൊരാള്ക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്തു. ഇതുസംബന്ധിച്ച തെളിവുകള് ഉടൻ പുറത്തുവിടുമെന്നും ഗൗഡ പറഞ്ഞു.