ബെംഗളൂരു: അപ്രതീക്ഷിതമായാണ് സിനിമാ ലോകത്തേയും ആരാധകരേയും സങ്കടത്തിലാഴ്ത്തിക്കൊണ്ട് നടൻ പുനീതിന്റെ മരണം സംഭവിക്കുന്നത്.
നാല്പത്തിയാറാം വയസ്സിലാണ് ഹൃദയാഘാതത്തെ തുടർന്ന് പുനീത് ലോകത്തോട് വിടപറഞ്ഞത്.
വ്യായാമം ചെയ്തു കൊണ്ടിരിക്കെ നെഞ്ചുവേദന വന്നതിനെ തുടർന്ന് താരത്തെ ബെംഗളൂരുവിലെ വിക്രം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പുനീത് വിടപറഞ്ഞിട്ട് രണ്ട് വർഷങ്ങൾ കഴിയുമ്പോഴും തങ്ങൾക്ക് മരണം ഉൾക്കൊള്ളാനാകുന്നില്ലെന്ന് പറയുകയാണ് സഹോദരൻ ശിവരാജ് കുമാർ.
അപ്പു ജീവിച്ചിരിപ്പില്ലെന്ന് എല്ലാവരും പറയുന്നു. അതിനർത്ഥം അവൻ ഞങ്ങളെ പൂർണമായി വിട്ടുപോയി എന്നല്ല.
എനിക്ക് അവനെ അത്ര പെട്ടന്ന് വിട്ടുകളയാൻ സാധിക്കില്ല.
പുനീതിന്റെ നല്ല ഓർമ്മകൾ എല്ലായ്പ്പോഴും ഞങ്ങൾക്കൊപ്പമുണ്ടായിരിക്കും.
അവനെ മിസ് ചെയ്യുന്നുവെന്ന് പറയാനില്ല, അവനെ ആഘോഷിക്കാനാണ് എനിക്ക് താൽപ്പര്യം.
ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ഇളയവനായിരുന്നു പുനീത്.
അവന്റെ മരണവുമായി പൊരുത്തപ്പെടാൻ കുടുംബത്തിന് ഏറെ സമയമെടുക്കേണ്ടി വന്നു.
എന്നെക്കോൾ പതിമൂന്ന് വയസ്സിന് താഴെയാണ് അവൻ.
ചിലസമയങ്ങളിൽ അവന്റെ വിയോഗം വല്ലാതെ വേദനിപ്പിക്കും.
അവനെ ഒരിക്കലും മറക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.
അവൻ എവിടേക്കോ ദീർഘമായ വിനോദയാത്രയ്ക്ക് പോയിരിക്കുകയാണ് ഒരിക്കൽ മടങ്ങിവരുമെന്ന് കരുതാനാണ് ഇഷ്ടം ശിവരാജ്കുമാർ പറഞ്ഞു.