Read Time:52 Second
കൊച്ചി: കളമശ്ശേരി സ്ഫോടനത്തില് മരണം മൂന്നായി.
പരിക്കേറ്റ് ചികിത്സയില് കഴിഞ്ഞ 12 വയസ്സുകാരിയാണ് മരിച്ചത്.
കാലടി മലയാറ്റൂര് സ്വദേശി ലിബിനയാണ് മരിച്ചത്.
രാത്രി 12.40നാണ് മരണം സ്ഥിരീകരിച്ചത്.
മെഡിക്കല് കോളജില് വെന്റിലേറ്ററിലായിരുന്ന കുട്ടിയുടെ നില അതീവഗുരുതരമായിരുന്നു.
ലിബിനയുടെ അമ്മയും സഹോദരനും ചികിത്സയിലാണ്.
ഇവരുടെ പൊള്ളല് ഗുരതരമല്ല. ചികിത്സയിലുള്ള എല്ലാവര്ക്കും പൊള്ളലാണുണ്ടായിരിക്കുന്നത്.
മറ്റ് പരിക്കുകള് ഇവര്ക്കാര്ക്കും കാണുന്നില്ലെന്നും ഡോക്ടര്മാര് പറഞ്ഞു.