Read Time:58 Second
പത്തനംതിട്ട: പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനെത്തിയ സിനിമ– ടിവി താരം രജിത്കുമാറിനു തെരുവുനായയുടെ കടിയേറ്റു.
ഷൂട്ടിങ്ങിനു മുൻപായി രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴാണു രജിത്കുമാറിനു നേരെ തെരുവുനായ് ആക്രമണമുണ്ടായത്.
ഒപ്പമുണ്ടായിരുന്നവർ ഉടനെ അദ്ദേഹത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു.
മൂന്നു നായ്ക്കൾ ഒരുമിച്ചെത്തിയായിരുന്നു ആക്രമണം. ഒരു നായ രജിത്കുമാറിന്റെ കാലിൽ കടിച്ചുതൂങ്ങി. അടുത്തുണ്ടായിരുന്നു മറ്റു 2 പേരെയും നായ്ക്കൾ കടിച്ചു. കടിയേറ്റവരെല്ലാം ചികിത്സ തേടി. പരിക്ക് ഗുരുതരമല്ല.