Read Time:1 Minute, 22 Second
നടൻ കാളിദാസ് ജയറാം വിവാഹിതനാകുന്നു. മോഡൽ താരിണി കലിംഗരായറാണ് വധു.
‘ഷി തമിഴ് നക്ഷത്ര പുരസ്കാര’ വേദിയിൽ കാളിദാസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ കുറച്ചുനാളുകളായി ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഷി തമിഴ് നക്ഷത്രം 2023 അവർഡ് വേദിയിൽ താരിണിക്കൊപ്പമാണ് കാളിദാസ് ജയറാം എത്തിയത്.
മികച്ച ഫാഷൻ മോഡലിനുളള പുരസ്കാരം തരിണി കലിംഗരായർക്കായിരുന്നു. പുരസ്കാരം നൽകിയതിന് ശേഷം കാളിദാസ് ജയറാമിനെ വേദിയിലേക്ക് ക്ഷണിച്ചു.
സ്റ്റേജിലെത്തിയ കാളിദാസിനോട് താരിണിയുമായുള്ള ബന്ധത്തെ കുറിച്ച് അവതാരക ചോദിച്ചു. വിവാഹം കഴിക്കാൻ പോകുന്നുവെന്നായിരുന്നു മറുപടി.
കഴിഞ്ഞ വർഷമാണ് താരിണിമായുള്ള പ്രണയം സമൂഹമാധ്യമങ്ങളിലൂടെ കാളിദാസ് ജയറാം വെളിപ്പെടുത്തിയത്. 2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന താരിണി നീലഗിരി സ്വദേശിയാണ്.