Read Time:1 Minute, 21 Second
ബെംഗളൂരു: പബ്ബിൽ കന്നഡ ഗാനം ആലപിച്ചതിന്റെ പേരിൽ തർക്കം.
കന്നഡ ഗാനം ആലപിച്ചതിന് ഒരു സംഘം യുവാക്കൾ ആക്രമിച്ചെന്ന് പബ് മാനേജർ പോലീസിൽ പരാതി നൽകി.
ഒക്ടോബർ 24ന് രാത്രി കെഞ്ചനഹള്ളി റോഡിലെ ഐഡിയൽ ഹോംസിന് സമീപമുള്ള പബ്ബിലാണ് സംഭവം,
മാനേജർ രവികാന്ത് ആണ് ആർആർ നഗർ പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്.
ഒക്ടോബർ 24ന് രാത്രി 10.45ഓടെ പബ്ബിൽ എത്തിയ ശ്രേയസും സുഹൃത്തുക്കളും പബ്ബിൽ കന്നഡ ഗാനം പ്ലേ ചെയ്യുന്നതിനെ എതിർത്തു. അധിക്ഷേപിക്കുകയും ചെയ്തു.
മാനേജർ രവികാന്ത് നൽകിയ പരാതിയിൽ ശ്രേയസിനും സുഹൃത്തിനുമെതിരെ പോലീസ് കേസെടുത്തു.
ആർ. സിറ്റി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും പോലീസ് അറിയിച്ചു.