Read Time:49 Second
ബെംഗളൂരു: കേന്ദ്ര സർക്കാർ ജോലികൾക്കുള്ള മത്സര പരീക്ഷകൾ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രം നടത്താനാകില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
മത്സര പരീക്ഷകൾ കന്നടയിലും എഴുതാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
68-ാമത് കർണാടക രാജ്യോത്സവത്തോടനുബന്ധിച്ച് കണ്ഠീരവ സ്റ്റേഡിയത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരീക്ഷകളുടെ ഭാഷാ മാധ്യമം പുനഃപരിശോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞു.