Read Time:49 Second
ബെംഗളൂരു: വീരഭദ്ര നഗരത്തിലെ ഗാരേജിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ നഗരത്തിൽ വീണ്ടും തീപിടുത്തം.
ഗംഗമ്മ ഗുഡിക്ക് സമീപം ഫാക്ടറിയുടെ കോമ്പൗണ്ടിലെ സ്പോഞ്ച് മാലിന്യത്തിനാണ് തീപിടിച്ചത്.
വൈകുന്നേരം നാല് മണിയോടെയാണ് സംഭവം.
വെയിലിന്റെ ചൂട് കൂടിയാവാം തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.
മൂന്ന് അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു.
അപകടത്തിൽ ആളപായമില്ല. ഗംഗമ്മനഗുഡി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.